"ഗുരോ.. വന്ദനം..."
ആ മരത്തണലില്‍ അങ്ങയോടോപ്പമുണ്ടായിരുന്ന ഒരു പകല്‍ ...
മനസ്സില്‍ നിറയെ പൂര്‍വ കാല സ്മൃതികള്‍ അലയടിച്ച ഒരു പകല്‍ ...
മറക്കാനാവില്ല...
ആ മരത്തണലില്‍ കസേരയില്‍ സ്വതസിദ്ധമായ ശൈലിയോടെ ഒരല്‍പം മുന്നോട്ട് ചാഞ്ഞു വാക്കുകള്‍ക്കൊപ്പം ഒരല്‍പം ചലിച്ചും തുടര്‍ന്ന അനര്‍ഗളമായ വാഗ്ധോരണി...
കാമുവും കാഫ്കയും ചുള്ളിക്കാടും വിനയ ചന്ദ്രനും കടമ്മനിട്ടയുമൊക്കെ ഞങ്ങളുടെ ഇടയില്‍ എവിടെയോ ഇരുന്ന് സാഹിത്യ ചര്‍ച്ച നടത്തുന്നത് പോലെയൊരു തോന്നല്‍ ..
വാക്കുകള്‍ക്കു വായുവിനെ നിശ്ചലമാക്കുവാനാകുമോ?
അറിയാതെ ചിന്തിച്ചു പോയി..
ഇടയ്ക്കു വീശിയ കാറ്റിനിടയില്‍ പൊഴിഞ്ഞു വീണ ഇലകളുടെ ശബ്ദം മനസ്സിനെ സബീല്‍ പാര്‍ക്കിലാണ് ഇരിക്കുന്നതെന്ന സത്യത്തിലേക്ക് മടക്കി കൊണ്ടുവന്നു.
ആരോ അറിയാതെ പറഞ്ഞു പോയി..
"ഹാ!.. ഈ പകല്‍ അവസാനിക്കതിരുന്നെന്കില്‍ ...?"
ഓര്‍മകളിലെവിടെയോ കേട്ട് മറന്ന ഒരു നാടന്‍ പാട്ടിന്റെ ഈണം പോലെ ഇടയ്ക്കു കടന്നെത്തിയ കുളിര്‍ കാറ്റ്..
ഉഴവൂരിന്റെ ക്ലാസ് മുറികളില്‍ ഒരല്‍പം പരിഭ്രമത്തോടെ പ്രാല്‍ സാറിന്റെ മുന്നില്‍ നിന്നു ചൊല്ലിയ കവിതകള്‍ പോലെ..
വീണ്ടും കുറെ കവിതകള്‍ ...സര്‍ഗ്ഗ സംഗീതവും വയലാറും ബഷീറും ഒക്കെ പൂര്‍വികരുടെ നാവിലൂടെ മനസ്സിലേക്കെത്തി..
കലാലയ കാലഘട്ടത്ത് ആ അധ്യാപനം ആസ്വദിക്കുവാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു നവ്യാനുഭവവും..
ആ ഒരു പകലിനു നൂറായിരം നന്ദി..
ഒടുവില്‍ ആ കൈകള്‍ ഉയര്‍ത്തി പ്രാല്‍ സാര്‍ അനുഗ്രഹിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ പോലെ...
ഒപ്പം മനസ്സും..
ഇടയ്ക്കു തണുത്ത കാറ്റിനിടയില്‍ ഇലകള്‍ തല വന്ദിച്ചു പറയുന്നത് പോലെ..
" ഗുരോ...വന്ദനം..."
11 comments:
nannayittundu Uday....orayiram puthuvalsrashamsakal nerunnu....next yearilum blogukal Udayanta namathal dhanyamakatta...with Love
nannayittundu
അനസ്:
വളരെ നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..
അനോണിമാഷ്:
നന്ദി നല്ല വാക്കുകള്‍ക്ക്
engane njangale sikshikkano udayo?
ee varikalokke njangal already evideyo vayichathanu...........
a gurunadante sizhyaganathil oralaya enna aa manohara kalakattathilake ....athe sundaravum, rasakaravum ,erunda manasukalil velicham veesia a guruvinte kalathilek oru yathra nadathiya udaya ,orairam nanni.
nannaayittund udaya.. pazhaya college anubhavangal ormakalileku madangi ethiyathu pole
വിനോദ്: ശരിയാണ്..ഇതിലെ എല്ലാ വാക്കുകളും നിഘണ്ടുവില്‍ ഉണ്ട്.
റ്റിജോ: വളരെ നന്ദി അഭിപ്രായങ്ങള്‍ക്ക്..അവിടെ താങ്കളും കൂടി ഉണ്ടാവേണ്ടതായിരുന്നു.
രാകേഷ്: നന്ദി. ഇത് വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെയത്തില്‍..
മനോഹരം ഈ പോസ്റ്റ്. എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
ഒപ്പം പിറവം ബിപിസിയിലെ മൂന്നു വര്‍ഷക്കാലവും വല്ലപ്പോഴുമൊക്കെ ബിജു സാറിനോടും സജി മിസ്സിനോടുമൊക്കെ പ്രപഞ്ചത്തിലെ സകലമാന കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരിയ്ക്കാറുള്ള ക്യാമ്പിലെ ചില സന്ധ്യകളുമെല്ലാം. നന്ദി.
:)
നന്ദി ശ്രീ..
കലാലയത്തെ സംബന്ധിക്കുന്നതെല്ലാം മധുരതരമാണ്..
കലാലയത്തെ സംബന്ധിക്കുന്നതെല്ലാം മധുരതരമാണ്.
ഒരിക്കലും മങ്ങാത്ത ഓര്‍മ്മകള്‍ !!!
രമണിക: നന്ദി ഇത് സന്ദരശിച്ചതിലും അഭിപ്രായം പറഞ്ഞതിലും..
Post a Comment
വായാനാനുഭവങ്ങള്‍...