5 years ago
Thursday, May 6, 2010
ഒരവധിക്കാലത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ ..
ഒരു അവധിക്കാലത്തിന്റെ ഓര്മ ....ഈ ഫോട്ടോകള്‍ എന്റെ മനസ്സിനെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു...
ആ പഴയ പാട്ട് ഓര്മ വരുന്നു...
"മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്..."
****************************************************************************
ആലപ്പുഴക്കൊരു ബോട്ട് യാത്ര...കോട്ടയം ബോട്ട് ജെട്ടിയില്‍ നിന്നും തുടക്കം... ബോട്ട് കനാലിന്റെ ഇരു വശത്തും ഉള്ള പച്ചപ്പ്.. അകലെ തെളിഞ്ഞ മാനത്തു നിന്നും ഒരു വെള്ള നിറം താഴേക്കിറങ്ങി ബോട്ടിലേക്ക് ഒഴുകിയിറങ്ങി..
****************************************************************************
ഫോര്‍ട്ട് കൊച്ചി... സായന്തന സൂര്യന് ഹൃദയത്തെ തൊട്ട ഇടം...
*****************************************************************************
വേമ്പനാട്ടു കായല്‍ .... അകലെ നിന്നും ഒരു തോണിപ്പാട്ട് ഒഴുകി വരുന്നത് പോലെ തോന്നി...
**************************************************************************
ആതിരപ്പിള്ളി വെള്ളച്ചാട്ടം..പച്ചപ്പിന് മുകളില്‍ നിന്നും ഒരു വെളുത്ത പുഷ്പം പോലെ...
*******************************************************************
ആതിരപ്പിള്ളി വെള്ളച്ചാട്ടം..ഈ പൂവിന്റെ നിറം ചുവപ്പോ വെള്ളയോ...
****************************************************************
വാഗമണ്ണിലേക്കൊരു ബസ് യാത്ര...KSRTC ബസ്സില്‍ ഇരുന്നു എടുത്ത ചിത്രം...
******************************************************************
ഈ ഓര്‍മകള്‍ക്ക് ആ കാഴ്ചകളെക്കാള്‍ സുഖമുണ്ടെന്നു തോന്നുന്നു...
Sunday, May 2, 2010
അസൂയക്ക് മരുന്ന് വല്ലതുമുണ്ടോ ...

ഏതൊരു പ്രവാസിയും പോലെ നൊസ്റ്റാള്‍ജിയയുടെ വേദന മധുരം പോലെ നുണഞ്ഞു പൂര്‍വകാല സ്മൃതികളിലൂടെ സ്വപ്നാടനം നടത്തിക്കൊണ്ടിരുന്ന കാലം...
രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയും പിന്നെ വൈകുന്നേരങ്ങളില്‍ ഇന്റര്‍നെറ്റ് ചേട്ടന്റെ സഹായത്താല്‍ സൗഹൃദങ്ങളെ തിരഞ്ഞുമൊക്കെ ദിവസങ്ങള്‍ തള്ളിക്കൊണ്ടിരിക്കെ..
മനസ്സിനെ കുളിര്‍പ്പിച്ചു പൂര്‍വകാല സ്മൃതികളെ ഉണര്‍ത്തി ഒരു പാട് മുഖങ്ങള്‍ വീണ്ടും കണ്ടു മുട്ടിക്കൊണ്ടിരിക്കെ..
സ്ക്രാപ് പേജില്‍ ഒരു "ഹായ്" വിളി..ഫോട്ടോ കണ്ടിട്ട് മനസ്സിലായില്ലെങ്കിലും പണ്ടത്തെ കോളേജ് നാളുകളിലെന്നോ കണ്ടുമുട്ടിയ ആളാണെന്ന് വ്യക്തമായി...
തിരിച്ചും ഒരു" ഹായ്"...നമുക്കെന്താ നഷ്ടം ..?
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോയി..സൂര്യന് സാധാരണ പോലൊക്കെ കിഴക്കുദിച്ചു പടിഞ്ഞാറു വളരെ പാട് പെട്ട് അസ്തമിച്ചു കൊണ്ടിരുന്നു...അന്തി മയങ്ങുന്നല്ലോ എന്നാ ദുഖത്തില്‍ കാമുകനെ പാര്‍ക്കില്‍ നിന്നും പിരിഞ്ഞു ലവളുമാര് ബസ്സ് പിടിച്ചു വീട്ടിലേക്കു പറന്നു കൊണ്ടിരുന്നു.. അതായത് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കൊഴിഞ്ഞു എന്നര്‍ഥം..
ഇതിനിടക്ക് നമ്മുടെ സൌഹൃദ സൈറ്റില്‍ നമ്മുടെ ഹായ് പറഞ്ഞ ആളുടെ ഫോട്ടോ ഒരു ദിവസം മാറിയിരിക്കുന്നു...ഓര്‍മകളില്‍ വീണ്ടും മേലുകാവ്..... "യവനാണോ ഇവന് ?" മനസ്സിലൊരു സിനിമാ ഡയലോഗ് മിന്നി മാഞ്ഞു..
ഓന് പഠിച്ചിരുന്ന കാലത്ത് എന്റെ അസൂയക്കും പ്രാക്കിനും ഒക്കെ ബലിയാടായതാ.. ഇവന് വേറെ പണിയൊന്നുമില്ലായിരുന്നോ എന്ന് ചിന്തിക്കാന്‍ വരട്ടെ...
ഈ പുതിയ ഫോട്ടോക്കാരനായിരുന്നു അന്നത്തെ കോളേജിലെ പെയിന്റിംഗ്, മിമിക്രി തുടങ്ങിയ കലാപങ്ങളില്‍ ഒക്കെ മുന്നില്‍ നിന്നത്.. നമ്മളൊക്കെ എത്ര പാട് പെട്ട് വരച്ചാലും അവന്റെ ഒപ്പമാവില്ല..
എങ്ങനെ അസൂയ വരാതിരിക്കും..എന്തായാലും അസൂയ ഒക്കെ മാറ്റി വച്ച് (പുറമേ മാത്രം.. അകമേ ഭയങ്കര അസൂയ ആയിരുന്നു ) കൂട്ട് കൂടി... അങ്ങനെ യാണ് അവന് ഒരു കൂട്ടുകാരനായത്.. പഠിത്തം കഴിഞ്ഞ ശേഷം കുറെ നാളത്തേക്ക് വിവരം ഒന്നുമില്ലായിരുന്നു..അവനാണ് ഇപ്പോള്‍ സൌഹൃദ സൈറ്റില്‍ .. പഴയ മേലുകാവിലെ സൗഹൃദം വീണ്ടും.. പ്രവാസിയുടെ നോസ്ടാല്ജിയ പത്തി വിരിച്ചു..പഴയ കാര്യങ്ങള്‍ ഒക്കെ അയവിറക്കി..
അവനാണ് ഈ ബ്ലോഗ് എന്നാ സെറ്റ്അപ്പിനെക്കുരിച്ച് പറയുന്നത്.. അങ്ങനെ ഞാനും ഒരു ബ്ലോഗ് തുടങ്ങി...
ഇവനെങ്ങനെ ഈ പരിപാടി ഒക്കെ പഠിച്ചെന്നായിരുന്നു എന്റെ സംശയം.. ഓന് ഇപ്പൊ ഗ്രാഫിക് ഡിസൈനര്‍ ആണത്രേ...
എന്തായാലും പാട് പെട്ട് ഞാനെന്റെ മഞ്ചാടിയും വാരി ഇഴഞ്ഞു പോകുമ്പോള്‍ ലവന് വീണ്ടും വന്നു...ഞാന്‍ പഴയ സൗഹൃദം ഒക്കെ ഒന്ന് കൊഴുപ്പിച്ചു ചോദിച്ചു..
"എന്റെ ബ്ലോഗിനൊരു നല്ല തലക്കെട്ട് ഉണ്ടാക്കി തരാമോ.."
ആ ഒരു ചോദ്യമാണ് എന്റെ ബ്ലോഗിന് ഈ ഒരു രൂപം ഉണ്ടാക്കിയത് . സത്യം പറഞ്ഞാല്‍ പുതിയ മുഖം എനിക്കിഷ്ടപ്പെട്ടു കേട്ടോ..( എന്നാലും അവനോടു അസൂയ കൂടിയതെ ഉള്ളു..)
ഈ ലവന്റെ പേരാണ് അനീഷ്....
വേണേല്‍ അവന്റെ ഫോട്ടോയും കണ്ടോ..എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഓര്‍ക്കാലോ ഇവനാണ് ഉദയന്റെ മഞ്ചാടി ബ്ലോഗ് ആ പരുവം ആക്കിയതെന്നു...
ഇവനെക്കുറിച്ചു ബൂലോകത്തില്‍ നേരത്തെ വന്നതാ.. അന്നെ ഞാന്‍ കരുതിയിരിക്കെണ്ടാതായിരുന്നു...
അസൂയ കാരണം അവന്റെ മുഴുവന്‍ കാര്യങ്ങളും പറയാന്‍ എനിക്ക് മടിയാ...
അഥവാ ഇനി വല്ലതും അറിയണേല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കിക്കോ..
സംഗതി ഇവന് ഇനിയും ഉയര്‍ച്ച ഉണ്ടാവനെ എന്നാണു എന്റെ പ്രാര്‍ത്ഥന . അസൂയ എനിക്കല്ലേ ഉള്ളൂ.. അവന് നന്നായേലേ എനിക്കെന്തെങ്കിലും ഗുണമുള്ളു...
എന്റെ അസൂയക്ക് മരുന്ന് വല്ലതും കിട്ടാനുണ്ടോ നാട്ടില്‍ ? കാട്ടിലായാലും വേണ്ടില്ല...!!!!
Labels:
മേലുകാവ്