Tuesday, May 24, 2011

സ്റ്റെഫാനോസ് ഫെസ്റ്റ് - കലാലയ നാളുകളിലേക്കൊരു മടക്കയാത്ര


മനസ്സിന്റെ പുറകോട്ടുള്ള യാത്രയാണ് ഓരോ പ്രവാസിക്കും കൂട്ടായ്മകള്‍ ...

കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുന്നതില്‍  പ്രവാസികളെക്കാൾ മുന്നില്‍ ആരെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല...


ജനിച്ചു വളര്‍ന്ന മണ്ണും, അമ്മയെയും അച്ഛനെയും കുടുംബത്തെയും ഒക്കെ  അകലെയാക്കി ജീവിതത്തിനായുള്ള ഓട്ടമാണ് ഭൂരിപക്ഷം പ്രവാസിയുടെയും ജീവിതം..


ഇതിനിടയിൽ വീണുകിട്ടുന്ന ഇടവേളകള്‍ പലപ്പോഴും നൊസ്റ്റാള്‍ജിക് ആയ ഓര്‍മകളിലൂടെ തള്ളീനീക്കുന്നതിലാണ് ശരാശരി മലയാളിയുടെ സന്തോഷം

അന്നൊരു മഴയത്ത് കുട ചൂടി ആദ്യമായി സ്കൂളില്‍ പോയ ഓര്‍മ മുതല്‍  കോളെജുകളില്‍ ഉയര്‍ത്തിയ സമരങ്ങളും, ആ വരാന്തയുടെ അരികില്‍  നിറമണിഞ്ഞ് കടന്നുപോകുന്നവളുടെ ഒരു കടാക്ഷത്തിനു വേണ്ടി കാത്തിരുന്നതുമൊക്കെ ഏതൊരുവന്റെയും സ്വകാര്യ സുന്ദര ഓര്‍മകളാണ്..

ഉഴവൂര്‍ എന്ന ഗ്രാമത്തിന്റെ ജീവത്മാവാണ് കുറെക്കാലമായി അവിടുത്തെ സെന്റ് സ്റ്റീഫന്‍ കോളെജ്..





ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവിടുത്തെ ഓര്‍മകളില്‍ സന്തോഷം കണ്ടെത്തുന്നവരാണ്..

കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ദുബായിലെ ഉഴവൂരിന്റെ പൂര്‍വികര്‍ക്ക് ഒന്നിക്കാന്‍  വേദി നല്‍കി വരികയാണ്  സ്റ്റെഫാനൊസ് എന്നറിയപ്പെടുന്ന അലുംനി..

ചിന്തകളിലും പ്രവ്രുത്തികളിലും തീ മുളച്ചിരുന്ന നാളുകള്‍ ഓര്‍മകളിലൂടെ തിരിച്ചെത്തുമ്പൊള്‍ പ്രായത്തെ മറക്കുന്ന കാഴ്ച സ്റ്റെഫാനോസ് കൂട്ടായ്മകളില്‍ കണ്ടു കൊണ്ടിരിക്കുകയാണ്...



മുന്‍  വര്‍ഷങ്ങളെപ്പോലെ ദുബായില്‍ വച്ച് വീണ്ടും ഒരു കൂടിച്ചേരല്‍ നടക്കുകയാണ്  ഈ വ്യാഴാഴ്ച.


































ഉഴവൂർ കോളെജുമായി ബന്ധപ്പെട്ട എല്ലാവർക്കും ഹാർദ്ദവമായ സ്വാഗതം...







4 comments:

അന്വേഷകന്‍ said...

ഉഴവൂർകോളേജുമായി ബന്ധമുള്ള എല്ലാ യു എ ഇ വാസികളെയും കാണാൻ സാധിക്കുമെന്ന് ആശിക്കുന്നു

ente lokam said...

അതെ മനസ്സിലൊരു മഞ്ചാടി

ഈ ഓര്‍മ കുറിപ്പും ..നമുക്ക്

അടിച്ചു പൊളിക്കാം ..!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും ഉഴപ്പില്ലാത്ത ഉഴവൂരിന്റെ മക്കളെ നിങ്ങൾ ഒത്തുകൂടി ആർമാദിക്കൂ‍ൂ...

ajith said...

ഞാനും ഒരു എക്സ്-എസ്തപ്പാന്‍ ആണേ.. 78-79 പ്രീ-ഡിഗ്രി.ഡോക്ടര്‍ ആകാന്‍ വീട്ടുകാര് സെക്കന്‍ഡ് ഗ്രൂപ്പൊക്കെ എടുത്ത് പഠിപ്പിക്കാന്‍ വിട്ടതായിരുന്നു. പക്ഷെ ഇപ്പോള്‍ കപ്പലുകളെ ശുശ്രൂഷിച്ച് ബഹറിനില്‍ കഴിയുന്നു

http://yours-ajith.blogspot.com/2010/11/blog-post.html

Post a Comment

വായാനാനുഭവങ്ങള്‍...