തറയില്‍ ചെറിയ ഗോലിയുടെ വലിപ്പമുള്ള സിമന്റടര്‍ന്ന ചെറിയ കുഴിയില്‍ പെരു വിരല്‍ അമര്‍ത്തി ബെഞ്ചില്‍ അമര്‍ന്നിരുന്നു വലത്തേക്ക് ഞാനൊന്നു ആഞ്ഞു തള്ളി.. രക്ഷയില്ല അവന്മാര് അതിലും ശക്തിയായി തിരിച്ചു തള്ളുകയാണ്..സാറൊന്ന് വേഗം വന്നിരുന്നെങ്കില്‍.. ഇവന്മാര് ഇന്നു ശരിക്കും വഴക്ക് കൂടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു.ഇവന്മാര്ക്കിത് സ്ഥിരം ഏര്‍പ്പാടാണ്..ഒരു ഷാജിയാണ് അവന്മാരുടെ നേതാവ്. എനിക്കിട്ടിടിക്കുവാണ് അവന്റെ ഏറ്റവും വലിയ വിനോദം. എല്ലാ ദിവസം വൈകിട്ട് ഒരിടിയെന്കിലും ഉറപ്പാണ്..
സാറിനോട് പറയാമെന്നു വച്ചാല്‍ അന്ന് ഇടിയുടെ എണ്ണം കൂടുതലായിരിക്കും. കൂട്ടത്തില്‍ ചെറുതാണെന്ന് കരുതി ഇങ്ങനെ ഇടിക്കാന്‍ പാടുണ്ടോ...മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞാണ് ഇടി. എന്തൊരു അന്യയമാണിത്..ഇപ്പോള്‍ അവന്റെ കൂഒടെ മോഹന്‍ലാല്‍ മാര്‍ കൂടി വരുവാണ്. കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരന് സുനിലും അവന്റെ കൂടെ കൂടിയിരിക്കുന്നു. അവന് ചോദിക്കുന്നത് ഞാന്‍ കേട്ടതാണ്
" എടാ ഇന്നു ഉദയനിട്ടു കൊടുക്കണ്ടേ" എന്ന്. അവന് അവന്റെ പെന്‍സില്‍ കൊണ്ടു എന്നെ കുത്തുകയാണ് വിനോദം...ചിലപ്പോള്‍ ഓരോ ഇടിയിലും നക്ഷത്രങ്ങളുടെ മുഴുവനും കണക്കു എടുത്തിട്ടുണ്ട് ഞാന്‍...
എന്തായാലും ഷാജിയുടെ കൂടെ കൂട്ട് ചേര്‍ന്ന് ഞാന്‍ തടി രക്ഷിച്ചു...അവന്റെ കൂടെ കൂടിയതില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്നെ ഇടിക്കാന്‍ അത്ര ധൈര്യമില്ലാതായി.
നാളുകള്‍ ഓടിപ്പോയി.. മൂന്നാം ക്ലാസ്സില്‍ പുതിയ വില്ലന്മാരെ കിട്ടി.. ടിന്ടോ ആയിരുന്നു നേതാവ്.. പരിചയപ്പെടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നീ ടിന്റൊയുടെ കക്ഷി ആണോ എന്നാണ്.. ടിന്ടോക്ക് കുറെ ചേട്ടന്മാര് അവിടെ ഉണ്ടായിരുന്നു. അതാ അവനിത്ര ബലം.അവനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ചേട്ടന്മാരെല്ലാം കൂടി വരും. അത് കൊണ്ടു എല്ലാര്ക്കും അവനെ കുറച്ചു പേടിയാണ്. 3 B ക്കാരുമായി വഴക്കുണ്ടകുമ്പോള്‍ അവനാരുന്നു നേതാവ്.. റബ്ബര്‍ ബാന്‍ഡില്‍ മടക്കിയ കടലാസ് വച്ചു എയ്തു ഇടുന്നതായിരുന്നു പ്രധാന ആയുധം. അങ്ങനെ കൊണ്ടും കൊടുത്തും (കൊടുത്തെന്നു ഒരു ഭംഗിക്ക് വേണ്ടി വെറുതെ പറഞ്ഞതാ...കൊള്ളലാരുന്നു എന്റെ മുഖ്യ ഇനം...) മൂന്നാം ക്ലാസ്സ് കടന്നു കൂടി.
നാലില്‍ വച്ചാണ് ശൈശവ പ്രണയം കണ്ടതും അതിനൊരു പാര (ജീവിതത്തിലെ എന്റെ ആദ്യ പാര ) വച്ചതും..ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരോട് പണ്ടു മുതലേ എനിക്കൊരു അസൂയ ഉണ്ടായിരുന്നു..ഇപ്പോള്‍ ഇവിടെ കൂടെ പഠിക്കുന്ന ഏറ്റവും നന്നായി പഠിക്കുന്ന ചെറുക്കനു ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണിനോട് എന്തോ ഒരു ഇത്....നല്ല ഉടുപ്പും ഒക്കെയിട്ട് വരുന്ന ആ വെളുത്ത കൊച്ച് ഒരു കൊച്ച് സുന്ദരി ആയിരുന്നു കേട്ടോ....
നമ്മുടെ കൂട്ടുകാരന് ഇടക്കിടെ പറയും.. അവളെ വലുതാവുമ്പോള്‍ ഞാന്‍ കെട്ടും... (അഹങ്കാരി...മുട്ടയില്‍ നിന്നും വിരിഞ്ഞില്ല )...ഞങ്ങള്‍ കേട്ട് ചിരിക്കും.. ഇതൊന്നും അവള്ക്കരിയില്ലാരുന്നു കേട്ടോ.....
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഞങ്ങള്‍ വിചാരിച്ചു...ക്ലാസ്സിലെ പഠിക്കുന്ന കൊച്ചായതിനാല്‍ അവളുടെ കയ്യക്ഷരം ഞങ്ങള്‍ക്ക് നല്ല പരിചയമായിരുന്നു.....
നമ്മുടെ കൂടുകാരന് പുറത്തു പോയ ഒരു ദിവസം...മറ്റു വില്ലന്മാര് കേട്ടെഴുത്ത് ബുക്കിന്റെ ഒരു പേജ് കീറി എന്റെ കയ്യില്‍ തന്നു. മഷിപ്പേന കയ്യിലെടുത്തു വളരെ പണിപ്പെട്ടു ഞാനൊരു എഴുത്ത് അവളുടെ കയ്യക്ഷരത്തില്‍ താഴെ പറയുന്നപോലെ "വരച്ചു"
"എടാ നീ എന്നെ കെട്ടുമെന്ന് പറഞ്ഞു നടക്കുന്ന കാര്യം ഞാന്‍ അറിഞ്ഞു..ഇനി അങ്ങനെയെങ്ങാനും പറഞ്ഞാല്‍ നിന്റെ കാര്യം ഞാന്‍ ടീച്ചറിനോട് പറയും. പപ്പയോടും പറയും.നിന്നെ പപ്പാ ശരിയാക്കും.."
ഇങ്ങനെയൊക്കെ എഴുതി പേപ്പര്‍ മടക്കി നമ്മുടെ കൂട്ടുകാരന്റെ പുസ്തകത്തില്‍ വച്ചു...ആരോടും ഇക്കാര്യം പറയരുതെന്ന് പരസ്പരം പറഞ്ഞു.. കൂട്ടുകാരന് കയറി വന്നപ്പോള്‍ ചിലര്‍ അമര്‍ത്തി ചിരിച്ചു. ഞാന്‍ സൂത്രത്തില്‍ അവനോടു പറഞ്ഞു നമ്മുടെ സുന്ദരികൊച്ചു അവന്റെ പുസ്തകത്തില്‍ എന്തോ പേപ്പര്‍ വയ്ക്കുന്നത് കണ്ടെന്ന്..
ആ പേപ്പര്‍ എടുത്തു വായിച്ചപ്പോലത്തെ അവന്റെ മുഖഭാവം ഞാനിന്നും മറന്നിട്ടില്ല.
എന്നിട്ടൊരു ചോദ്യം.. ദൈന്യതയോടെ...
" എടാ ഇത് ശരിക്കും കുഴപ്പമാകുമോടാ"
ഞങ്ങള്‍ അവനെ സമാധാനിപ്പിച്ചു.. ഇനി അവളെക്കുറിച്ച് ഒന്നും പറയാതിരുന്നാല്‍ മതിയെന്ന്. അവന് പിന്നെ നമ്മുടെ കൊച്ച് സുന്ദരിയുടെ സീറ്റിലേക്ക് നോക്കാന്‍ പോലും പേടിയാരുന്നു..
ഇതൊക്കെ കഴിഞ്ഞു മനസ്സില്‍ ക്രൂരമായ ആനന്ദത്തോടെ ഇരുന്നപ്പോളാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബിനു പണി പറ്റിച്ചത് .. അവന് ഞാന്‍ എഴുതിയതെന്തെന്നോ എന്തിനെന്നോ അറിയില്ലാരുന്നു. ഞാന്‍ കൊച്ച് സുന്ദരിയുമായി ബന്ധമുള്ളത് എന്തോ ആണ് എഴുതിയതെന്നു മാത്രം അറിയാമായിരുന്നു..
അവന് ടീച്ചര്‍ വന്നപ്പോള്‍ അടുത്ത് ചെന്നു പറയുവാ...
" ടീചെരെ...ഉദയന്‍ _________നു.. പ്രേമലേകണം കൊടുത്തു...." ഞാന്‍ ഇത് കേട്ട് തരിച്ചിരിക്കുവാന്.. മറ്റുള്ളവര്‍ക്കൊന്നും മനസ്സിലായില്ല. അടി കിട്ടുമെന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു...
ടീച്ചര്‍ ചാടി മേശപ്പുറത്തിരുന്ന ചൂരല്‍ വടി വലിച്ചെടുത്തു...എന്നിട്ട് ബിനുവിന്റെ നിക്കര്‍ വലിച്ചു പിടിച്ചു തുടയില്‍ "പട..പട " എന്ന് മൂന്നാലടി....എന്നിട്ട് പറഞ്ഞു..
" അമ്പട...മുട്ടയില്‍ നിന്നു വിരിഞ്ഞില്ല . അതിന് മുന്‍പേ വഷളത്തരം പറയുന്നോ..."
ഈ സംഭവത്തോടെ അവനും മതിയായി.. എനിക്കും മതിയായി നമ്മുടെ കാമുകക്കുട്ടിക്കും മതിയായി...
ഇത് എന്റെ ബാല്യകാല പള്ളിക്കൂട വിലാസങ്ങളില്‍ മായാതെ നര്‍മം വിതറി നില്ക്കുന്ന ഓര്‍മയാണ്...
ഇപ്പോള്‍ നോക്കുമ്പോള്‍ ഒരു സിനിമ പോലെ..അടിയുണ്ട്... ഇടിയുണ്ട്.. പ്രേമമുണ്ട്.. വില്ലനുണ്ട്...പാട്ടിനു മാത്രമെ ഒരു കുറവുള്ളൂ...
5 years ago
7 comments:
സത്യം പറ ഉദയാ, ഈ പ്രണയ കഥയിലെ ചീറ്റിപ്പോയ നായകന് ഉദയന്‍ തന്നെ അല്ലായിരുന്നോ? ചമ്മല് പുറത്തു കാണിക്കാതിരിക്കാന്‍ കഥാപാത്രങ്ങളെ മാറ്റിയതല്ലേ?
nice to read ur school days memoriesss..do continue writing....all the best
eda nannavunnund..keep moving.. abudhabiyil premalekhanam kodukkan valla vazhiyum undoda? :D
Udaya nee alu puliyanalloo.. Cheruprayathil thanna undayallo ninta oru pranayam
പ്രിയ കൂടുകാരെ.. നന്ദി...
അനീഷ്...അബുധാബിയില്‍ ഭൂമി പോലെ തന്നെ പ്രണയവും വറ്റി വരണ്ടിരിക്കുവാണ്......പ്രേമലെഖനത്തിനു വലിയ സ്കോപ് ഇല്ല...
എന്റെ സ്കൂള്‍ ജീവിതത്തില്‍ ഓര്‍മയില്‍ തങ്ങി നില്ക്കാന് ഇത് പോലെയുള്ള ഒരു സംഭവവും ഇല്ല. അടി കിട്ടിയിട്ടുണ്ട് ,പക്ഷേ അധ്യാപകരുടെ അടുക്കല്‍ നിന്നല്ല മറിച്ചു ഉത്തരം പറഞ്ഞു കൊടുക്കാത്തതിനു സഹപാഠികളില്‍ നിന്നും , ഇതൊക്കെ വായിക്കുമ്പോള്‍ ഒരു ചെറിയ നഷ്ടബോധം തോന്നുന്നു ഒപ്പം അതിയായ സന്തോഷവും തുടരട്ടെ :)
good yar -continue writing....buddy
Post a Comment
വായാനാനുഭവങ്ങള്‍...