Monday, September 27, 2010

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹമുദ്ര




കോളേജിന്റെ പേരെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മഹിളാമണികള്‍ മുന്‍പേ നടന്നു.. പരമാവധി മലയാളിത്തം മനസ്സിലും പിന്നെ ശരീരത്തിലും നിറച്ച് എവിടെയോ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ഊര്‍ജം വീണ്ടു കിട്ടിയ സന്തോഷത്തില്‍ ഉള്ളില്‍ നിന്നുയര്‍ന്ന ഗാനങ്ങളുടെ താളത്തില്‍ അറിയാതെ ഒഴുകി , മനസ്സും ഒപ്പം ശരീരവും.. ദുബായിലെ അല നാസര്‍ ലെയ്ഷാര്‍ ലാന്‍ഡിലെ ഐസ് നിറഞ്ഞ ചവിട്ടടികളിലൂടെ ആട്ടവും പാട്ടവുമായി തെയ്യം, കഥകളി രൂപങ്ങളും പുലികളും ഒക്കെ തകര്‍ത്താടി..കടും പച്ച നിറമുള്ള പരവതാനി വിരിച്ച തറയിലൂടെ നടക്കുമ്പോള്‍ ഇരു വശങ്ങളിലും ഉള്ള കാഴ്ചക്കാരുടെ ശ്രദ്ധ ആക്ഷിക്കാന്‍ പരമാവധി ഉച്ചത്തില്‍ പാട്ടുകളും കലാലയ  കാലത്തെ പാട്ടുകള്‍  ഏറ്റു പാടി..തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ലെന്ന് തോന്നി.
ഒരു റൌണ്ട് വച്ച് സ്റെജിനു അടുതെതിയപ്പോള്‍ ഉച്ചസ്ഥായിയിലായി കോളേജിന്റെ ശബ്ദം.. എല്ലാം വീക്ഷിച്ചു കൊണ്ട് മലയാളത്തിന്റെ മഹാ കവിയും ഭാര്യയും  ഇരിപ്പുണ്ട്. ചെറുപ്പം മുതലേ കവിത എന്ന നാമത്തിനൊപ്പം ഉച്ചരിച്ചു കേട്ട  മൂന്നക്ഷരം. "ഒ എന്‍ വി " ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് എത്രയോ തവണ കരുതിയിട്ടുണ്ട്. സ്കൂളില്‍ ഭൂമിക്കൊരു ചരമ ഗീതം പഠിപ്പിച്ചു കൊണ്ടിരിക്കെ തലയിലല്പം കഷണ്ടി ഉള്ള അലക്സാണ്ടര്‍ സാര്‍ ചോദിച്ചതോര്‍ത്തു.."എന്താ കവിത കേട്ട് രോമാഞ്ചം ഉണ്ടായോ?" അന്ന് അറിയാതെ കയ്യിലെക്കൊന്നു നോക്കിയിരുന്നു.. കയ്യിലെ രോമങ്ങള്‍ ഒക്കെ എഴുന്നിരുന്നു.. 


"ഇനിയും മരിക്കാത്ത ഭൂമി ..
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി.."

ഇഷ്ട കവിയെ കാണുന്ന സന്തോഷം മനസ്സിനെ തുളുമ്പിച്ചു.



ഘോഷയാത്ര കഴിഞ്ഞു.. അല്‍ നാസര്‍  ലെയ്ഷാര്‍ ലാണ്ടിന്റെ തണുത്ത ഹാളിലേക്ക്‌  കടന്നു. വേദിയില്‍ ഓ എന്‍ വി , മട്ടന്നൂര്‍  തുടങ്ങിയവരൊക്കെ  ഇരിക്കുന്നു.  തിരക്കിനിടയില്‍ ഏതാണ്ട് മധ്യഭാഗത്തായി ഒരു സീറ്റ്‌ സംഘടിപ്പിച്ചു ഒന്നമര്‍ന്നിരുന്നു.. 


ഫോട്ടോ കടപ്പാട് : ഷാജി നാരായണന്‍ 

 മുന്‍വശത്ത്‌  വി ഐപി സീറ്റുകള്‍ ഒക്കെയാണ് ഉള്ളത്.

മധ്യ ഭാഗത്ത്‌ തന്നെ രംഗങ്ങള്‍ ഒപ്പിയെടുക്കുന്ന വീഡിയോക്കാരുടെ പരാക്രമങ്ങള്‍. ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ക്രൈന്‍ കാമെറകള്‍ കാഴ്ചകളെ ഇടയ്ക്കിടെ മറയ്ക്കുന്നുണ്ട്. എങ്കിലും മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ഭാഗമെന്ന നിലയില്‍ കിട്ടിയ സീറ്റിന്റെ അഹങ്കാരത്തില്‍ "അമ്പമ്പട ഞാനേ " എന്ന ഭാവത്തില്‍ ഒരല്‍പം ഞെളിഞ്ഞു തന്നെ കസേരയില്‍ ഇരുന്നു.ഇടയ്ക്കു ചെരുപ്പ് ഒന്നഴിച്ച് തറയില്‍ കാല്‍ പാദം പതുക്കെ അമര്‍ത്തി നോക്കി.. കടും പച്ച നിറമുള്ള പരവതാനിക്കടിയിലെ ഐസിന്റെ തണുപ്പ് കാലിലേക്ക് അരിച്ചെത്തി. ഹാ...നല്ല സുഖം..!!

വേദിയില്‍ സെക്രടരിയുടെ പ്രസംഗം തുടങ്ങി..സര്‍പ്രൈസ് ആയി എത്തിയ ഏതോ വാര്‍ത്തയെ കുറിച്ചു പറയുന്നത് കേട്ടപ്പോള്‍ കാതല്‍പ്പം കൂര്‍പ്പിച്ചു.

"ജ്ഞാനപീഠം അവാര്‍ഡ്‌  പ്രഖ്യാപിച്ച ദിവസം തന്നെ ഓ എന്‍ വി സാറിനെ നമ്മുടെ അതിഥിയായി കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. !!"

" ഓ എന്‍ വി ക്ക് ജ്ഞാനപീഠമോ ?"

 ഹാളിലിരുന്ന ഭൂരിപക്ഷത്തിനുമെന്നപോലെ ദിവസം മുഴുവനും ഘോഷയാത്രയുടെ പുറകെ നടന്ന എനിക്കും അതൊരു പുത്തന്‍ വാര്‍ത്ത ആയിരുന്നു.

സദസ്സില്‍ ഒരാരവം.. ഇഷ്ട കവിക്ക്‌ ലഭിച്ച ബഹുമതിയുടെ സന്തോഷമാണ്. ഹൃദയം നിറഞ്ഞു കവിയുന്നത് പോലെ ഒരനുഭവം..

നാളുകളായി  ചൊല്ലിയും വായിച്ചും ഒക്കെ ശീലിച്ച മനുഷ്യ സ്നേഹം ചാലിച്ച വരികള്‍ മനസ്സിലേക്ക് ഓടിയെത്തി..

അമ്മയും, കുഞ്ഞെടത്തിയും, ഉപ്പും, കോതമ്പു പാടത്തെ പേരറിയാത്ത  പെണ് കിടാവിന്റെ നേരും ഒക്കെ മനസ്സിലേക്ക് ഓടിയെത്തി...

സദസ്സാകെ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്...

വാക്കുകള്‍ക്കായി ഓ എന്‍ വി  എഴുന്നേറ്റു. പ്രസംഗ പീടത്തില്‍  ആ വാക്കുകള്‍ കവിതകളേക്കാള്‍  ഒഴുക്കോടെ പെയ്തിറങ്ങി.. സത്യത്തിന്റെ മണവും ചൂടും ചൂരുമുള്ള വാക്കുകള്‍ അല നാസര്‍ ലെഇശാര്‍ ലാന്‍ഡിലെ മഞ്ഞു കട്ടകളേപ്പോലും ഒരു നിമിഷം അലിയിപ്പിച്ചോ എന്ന് തോന്നിപ്പോയി..


മരണം വരെയും കവിയായിരിക്കാംഎന്ന വാക്ക്.. കയ്യടികള്‍ ആയി അലയടിച്ചു..


വായന മരിക്കുന്നു, മരിച്ചു എന്നൊക്കെ മുറവിളി കൂട്ടുന്നതിനിടയില്‍ ഒരു കവിക്ക്‌ ലഭിക്കുന്ന ആദരവ്‌  ഓ എന്‍ വി എന്ന എഴുത്തുകാരന്റെ മലയാളത്തിലെ സ്ഥാനമായിരുന്നു കാണിച്ചത്..

ഓ എന്‍ വി തിരികെ സീറ്റിലേക്ക്‌  മടങ്ങിയെങ്കിലും ആ വാക്കുകളുടെ കുളിര്‍മയിലാരുന്നു മനസ്സ്‌. 

ആ വിരലുകള്‍ കൊണ്ട് ഒരു ഒപ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ ... അതും ഇങ്ങനെയൊരു ദിവസം....

താമസിച്ചില്ല.. സീറ്റില്‍ നിന്നും ചാടിയിറങ്ങി അടുത്തിരുന്ന സുഹൃത്തിനോട്‌
"ഇപ്പൊ വരാം ": എന്ന് പറഞ്ഞു വേദിയുടെ മുന്‍ ഭാഗത്തേക്ക് ഒരരികിലൂടെ നടന്നു.

എന്താ ഒരു തിരക്ക്. എങ്ങനെയാ ഒരു ഒപ്പ്‌ കിട്ടുന്നെ ?

അക്കഫ്‌ സുവനീറിന്റെ ശില്പിയോടു വിളിച്ചു എന്തെങ്കിലും സാധ്യത ഉണ്ടോഎന്ന് ചോദിച്ചു.

നോക്കട്ടെയെന്ന മറുപടിയില്‍ പകുതി ആശ്വാസത്തോടെ തിരികെ സീറ്റിലേക്ക്‌ മടങ്ങി..

ഉടന്‍ തന്നെ ഫോണ്‍ ശബ്ദിച്ചു...

"ഓ എന്‍ വി സദസ്സില്‍ നിന്നും ഇറങ്ങുവാ...നീ  നേരിട്ടു വാ..."

ചാടിയിറങ്ങി ഓടി...

ഓട്ടത്തിനിടയില്‍ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാതെ  സ്പര്‍ശിച്ചു...
മറുപടിയായുര്‍ന്ന പച്ച മലയാള ശീലുകള്‍ ഏതു കവിതയിലേത് ആണെന്ന് ഞാന്‍ നോക്കിയില്ല.

മുന്‍ വശത്തേക്ക് എത്തിയെങ്കിലും കവി പുറത്തിറങ്ങിയിരുന്നു.. തിരക്കിനിടയിലൂടെ പുറത്തേക്ക് ഞാനും ഇറങ്ങി നോക്കി..

ഓ എന്‍ വി യെ കാണുന്നില്ല. പോയോ ?

അവിടെ ക്കണ്ട  മുന്‍ സെക്രട്ടറി അജെഷിനോടും ചോദിച്ചു നോക്കി...

"ഞാനും അത് തന്നെയാ നോക്കുന്നെ... പോയെന്നാ തോന്നുന്നത്..."

കിട്ടിയ അവസരം കൈ വിട്ട ദുഃഖത്തോടെ തിരികെ സീറ്റിലേക്ക് ഞാന്‍ നടന്നു. അല്പം മുന്‍പ് പച്ച മലയാള ശീലുകള്‍ ഉരുവിട്ട ചേട്ടന്‍ മുഖം
 പുറകോട്ടു ശ്രദ്ധാ പൂര്‍വ്വം മാറ്റിയത്  ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

സ്റേജില്‍ കലാ പരിപാടികള്‍ ആരംഭിച്ചു.. നഷ്ട ബോധങ്ങള്‍ക്കിടയില്‍ മനസ്സ്‌ ആസ്വാദനത്തിന് അനുവദിച്ചില്ല...

പോക്കറ്റിലെ മൊബൈലിന്റെ വൈബ്രെറ്റര്‍  പ്രവര്‍ത്തിച്ചപ്പോള്‍ എടുത്തു നോക്കി..

ഒരു മെസ്സേജ്.. സുഹൃത്തിന്റെ ആണ്..

"ONV is still here "

വീണ്ടും സീറ്റില്‍ നിന്നും ചാടിയിറങ്ങി ഓടി..  എളുപ്പത്തില്‍ സ്റ്റേജിന്റെ മുന്‍ ഭാഗത്ത്‌ കൂടി തന്നെ പുറത്തെത്തി.

ഓ എന്‍ വി യെ അവിടെങ്ങും കണ്ടില്ല..ഭാരവാഹി സുഹൃത്ത് അവിടെ നില്‍പ്പുണ്ട്..


"ഓ എന്‍ വിയെ കണ്ടോ?
ഇല്ല.. എവിടെയാ...

 അവിടെ സ്റെജിന്റെ മുന്‍ ഭാഗത്ത്‌ തന്നെ ഇരുപുണ്ടല്ലോ...

നേരോ... അതിന്റെ മുന്പിലൂടെയാണ് ഞാന്‍ പുറത്തേക്കു വന്നത്. എന്നിട്ടും കണ്ടില്ല.

തിരികെ സദസ്സില്‍ കയറി നോക്കിയപ്പോള്‍  സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്നു പാട്ട് ആസ്വദിക്കുകയാണ് കവി...

ആരോ    പറഞ്ഞു.. " ഈ പാട്ട് കഴിയുമ്പോള്‍ ചെന്ന് ചോദിച്ചാല്‍ മതി."

ഒരു പേനയും കടം വാങ്ങി അക്കാഫിന്റെ ഓണം സുവനീറും കയ്യിലെടുത്ത്  ഓ എന്‍ വി യുടെ അടുത്ത് ചെന്ന്..

ഒരു ഒപ്പ് തരാമോ എന്ന് ചോദിച്ചു..


മുഖം അല്പ്പമുയര്ത്തി നോക്കിയ ശേഷം സുവനീരിന്റെ ആദ്യ താള്‍ തുറന്നു എഴുതി..

"സ്നേഹ മുദ്ര."

ഒപ്പം ഒപ്പും...

എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ നാവ്‌ പോങ്ങുന്നുണ്ടായിരുന്നില്ല.

തിരക്ക് പിടിച്ച സദസ്സില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടന്നു...പെനയും പോക്കറ്റില്‍ ഇട്ട്
സുവനീര്‍ നെഞ്ചോട് അടക്കി പ്പിടിച്ചു..

സ്റെജിനു സമീപം നിന്ന സുഹൃത്ത്‌ പറഞ്ഞു.. "അത് മടക്കല്ലേ...മഷി പടരും "


ഞാന്‍ തുറന്നു നോക്കി..


ആ ഒപ്പ് പടര്‍ന്നിരിക്കുന്നു

പക്ഷെ അത് പടര്‍ന്നത് എന്റെ ഹൃദയത്ത്തിലായിരിന്നു..

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര..

22 comments:

josy said...

udayan u rockzzzz.....it seems to be u were the luckiest man on last friday..right?well written udayan...ennalum malayathile nalla vaakukal kondu ninne pulakithanaakiya aa suhruthu paranjathenthavum enna chothiyam ippozhum manasil ingnae nikkunnu..:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഉഗ്രനായിരിക്കുന്നു കേട്ടൊ ഈ കുറിപ്പുകൾ...... അത് പടര്‍ന്നത് എന്റെ ഹൃദയത്ത്തിലായിരിന്നു..

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര..

ente lokam said...

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്രക്ക് ഹൃദയം കൊണ്ടൊരു
നന്ദി.അഭിനന്ദനങ്ങള്‍ ഉദയന്‍.ആ ഭാഷ തന്നെ അത്
വെളിവാക്കുന്നുണ്ട്.
ആസ്വദിച്ചു.
അടിപൊളി.
ദേഹത്ത് മുട്ടിയ സുഹൃത്തിന്റെ വായില്‍ നിന്നു വന്ന കവിത
എവിടെ വായിച്ചത് അന്ണെന്നു ഓര്‍മയില്ല...ശരിക്ക് ഓര്‍ത്തു നോക്ക്.
മലയാളി ഉള്ള ഇടത്തൊക്കെ ഇത് മിക്കവാറും മുഴങ്ങി കേള്‍കാറുണ്ട്...

Vayady said...

"ആ ഒപ്പ് പടര്‍ന്നിരിക്കുന്നു
പക്ഷെ അത് പടര്‍ന്നത് എന്റെ ഹൃദയത്തിലായിരുന്നു..
ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര.."

ഈ വരികളാണ്‌ എനിക്കേറെ ഇഷ്ടപ്പെട്ടത്. ഓ.എന്‍. വി എന്റേയും പ്രിയ കവി.

അന്വേഷകന്‍ said...

നന്ദി ജോസി..

അതൊരു നല്ല വെള്ളിയാഴ്ച ആയിരുന്നു.

പിന്നെ മലയാള വാക്കുകള്‍ കൊണ്ട് ആ ചേട്ടന്‍ എന്തൊക്കെയാ പറഞ്ഞതെന്ന് ഒത്തിരി ആലോചിക്കേണ്ട.

പ്രിയ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ,

വളര്റെ നന്ദി .. ഈ വഴിയൊക്കെ വരുന്നതിനു.. നല്ല വാക്കുകള്‍ക്കു അതിലും നന്ദി..

പ്രിയ എന്റെ ലോകം..

ദേഹത്ത് മുട്ടിയ സുഹൃത്തിന്റെ വാചകങ്ങള്‍ എനിക്ക് നല്ല പരിചയമുള്ളതാണ് . .:)

പ്രിയ വായാടി..,

വളരെ സന്തോഷം.. ഇതിലെ വന്നതിലും എഴുതിയതിലും..

Soumya Shine said...

ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട് ചേട്ടാ.. ഇനിയും എഴുതുക.. :)

അന്വേഷകന്‍ said...

നന്ദി സൌമ്യ..

നല്ല വാക്കുകള്‍ക്ക് സന്തോഷം ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മലയാളത്തിന്‍റെ മഹാകവിയോടുള്ള മധുരസ്മരണകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ മായാതെ മങ്ങാതെ മനോഹരമായി നിലനില്‍ക്കട്ടെ!

അന്വേഷകന്‍ said...

നന്ദി ഇസ്മയില്‍... ആ വാക്കുകള്‍ അങ്ങനെ തന്നെയാകട്ടെ...!!!

sreee said...

കവിയോടുള്ള സ്നേഹം മൊത്തം വാക്കുകളില്‍ പ്രകടിപ്പിച്ചിട്ടുണ്ട് . വളരെ നന്നായി . ആശംസകള്‍

CKLatheef said...

കണ്ണൂരാന്റെ ബ്ലോഗില്‍ കണ്ട പക്വതയുള്ള ഒരു സ്വരം. അതാരുടേതായിരുന്നു എന്നറിയാന്‍ ഇവിടെ വന്നതാ. പോസ്റ്റ് വായിച്ചിട്ടില്ല. പിന്നെ വായിക്കാം.

വേഡ് വെരിഫിക്കേഷനൊക്കെ ഒന്ന് ഒഴിവാക്കികൊടുത്താന്‍ കമന്റിടാന്‍ വിചാരിക്കുന്നവര്‍ക്ക് സൗകര്യമാകുമായിരുന്നു.

Anees Hassan said...

വളരെ നന്നായി

Unknown said...

നന്നായിണ്ട്

അന്വേഷകന്‍ said...

പ്രിയ ശ്രീ ,ആയിരത്തിയൊന്നാംരാവ് ,ജുവൈരിയ സലാം

നല്ല വാക്കുകള്‍ക്ക്‌ നന്ദി.. ഇനിയും വരണം ഈ വഴിക്ക്..

അന്വേഷകന്‍ said...

പ്രിയ ലത്തീഫ്,

വേര്‍ഡ് വേരിഫികേശന്‍ ഒക്കെ മാറിയിട്ടുണ്ട് കേട്ടോ.. ഇത് വഴി വരാന്‍ തോന്നിയതിനു നന്ദി.

അനില്‍കുമാര്‍ . സി. പി. said...

നെരത്തേ വായിച്ചിരുന്നു മനോഹരമായ ഈ കുറിപ്പ്.

നൗഷാദ് അകമ്പാടം said...

മനോഹരമായി എഴുതിയിരിക്കുന്നു താങ്കള്‍..
എല്ലാം നേരില്‍കണ്ടപോലെ..അനുഭവിച്ച പോലെ ഒരു ഫീലിംഗ്..
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഇങ്ങനെ ചില നിമിഷങ്ങള്‍ കാലം നമുക്ക് സമ്മാനിക്കും..
ഏറെക്കഴിഞ്ഞും ഓര്‍ത്തെടുക്കുമ്പോള്‍ മാധുര്യമൊട്ടും കുറഞ്ഞിട്ടുണ്ടാവില്ല എന്നു കാണാം.

ചില കാഴ്ച്ചകളും വ്യക്തികളും നമുക്ക് സമ്മാനിക്കുന്ന അനുഗ്രഹങ്ങളാണവ..
അകതാരില്‍ അണയാതെ നാമത് മരണം വരെ സൂക്ഷിക്കും..

((താങ്കളുടെ സന്ദര്‍ശനത്തിനും കമന്റിനും ഒരു പാടു നന്ദി..
ഇനിയും വരാം കെട്ടോ...))

ajeesh said...

njan vannillengil entha, ninte e vivaranam kondu thanne vannathinu thullyamai. best wisehs dear

Manoraj said...

നല്ല കുറിപ്പ്. ആദ്യമായാണ് ഇവിടെ

ഷിജിത്‌ അരവിന്ദ്.. said...

അക്കാഫ് ഓണാഘോഷത്തില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം ഉദയന്റെയ് ബ്ലോഗ്‌ വായിച്ചപ്പോള്‍ തീര്‍ന്നു. വളരെ നന്ദി ഉദയ ,

abith francis said...

കസേരയില്‍ ഇരുന്നു.ഇടയ്ക്കു ചെരുപ്പ് ഒന്നഴിച്ച് തറയില്‍ കാല്‍ പാദം പതുക്കെ അമര്‍ത്തി നോക്കി.. കടും പച്ച നിറമുള്ള പരവതാനിക്കടിയിലെ ഐസിന്റെ തണുപ്പ് കാലിലേക്ക് അരിച്ചെത്തി. ഹാ...നല്ല സുഖം..!!
അതും ഒരു സുഖം...

"ആ ഒപ്പ് പടര്‍ന്നിരിക്കുന്നു
പക്ഷെ അത് പടര്‍ന്നത് എന്റെ ഹൃദയത്തിലായിരുന്നു..
ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര.."
മനോഹരമായി...

അന്വേഷകന്‍ said...

പ്രിയപ്പെട്ട അനില്‍ ചേട്ടന്,

എന്റെ കൊച്ചു പേജില്‍ വന്നതില്‍ ഒത്തിരി സന്തോഷം ...

പ്രിയ നൗഷാദ്‌ ,

നല്ല വാക്കുകള്‍ക്കു വളരെ നന്ദി ..

അജീഷ്‌,

നീയും ഉണ്ടാവേണ്ടിയിരുന്നു അവിടെ..

മനോരാജ്,

സന്തോഷമുണ്ട് കേട്ടോ നല്ല വാക്കുകള്‍ക്ക്..

ഷിജിതെ,

ബ്ലോഗ്‌ വായിച്ചപ്പോള്‍ വരാത്തതിന്റെ വിഷമം മാറി അല്ലെ..കമന്റ് കണ്ടപ്പോള്‍ ഷിജിത് ഇല്ലാത്തതിന്റെ വിഷമം എനിക്കും മാറി ..

പ്രിയ ClouD's enD... ,

തൊടുപുഴക്കാരന്‍ കൂട്ടുകാരാ.. ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം..

Post a Comment

വായാനാനുഭവങ്ങള്‍...